Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palestinians

വെസ്റ്റ് ബാങ്കിൽ വെടിവയ്പ്;   നാല് പലസ്തീനികളും ഇസ്രേലിയും കൊല്ലപ്പെട്ടു

റ​​​മ​​​ള്ള: ​​​അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്കി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ല് പ​​​ല​​​സ്തീ​​​നി​​​ക​​​ളും ഒ​​​രു ഇ​​​സ്രേ​​​ലി​​​യും കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ല​​​സ്തീ​​​ൻ ന​​​ഗ​​​ര​​​മാ​​​യ നാ​​​ബ്ലു​​​സി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​രു ​വി​​​ഭാ​​​ഗ​​​വും ന​​​ല്കി​​​യ​​​ത്.

ഹ​​​വാ​​​ത് ഗി​​​ലാ​​​ദ് എ​​​ന്ന സ്ഥ​​​ല​​​ത്ത് മ​​​ല​​​ക​​​യ​​​റ്റ വി​​​നോ​​​ദ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന ഇ​​​സ്രേ​​​ലി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വി​​​ടെ എ​​​ത്തി​​​യെ​​​ന്നും ഇ​​​തി​​​നി​​​ടെ ഒ​​​രു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ സു​​​ര​​​ക്ഷാ ​​​ഭ​​​ട​​​നി​​​ൽ​​​നി​​​ന്നു തോ​​​ക്ക് ത​​​ട്ടി​​​യെ​​​ടു​​​ത്ത് വെ​​​ടി​​​വ​​​ച്ചു​​​വെ​​​ന്നു​​​മാ​​​ണ് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, താ​​​ൽ എ​​​ന്ന സ്ഥ​​​ല​​​ത്ത് ഇ​​​സ്രേ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​ണു സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്ന് പ​​​ല​​​സ്തീ​​​ൻ​​​ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. 25-30 ‍ഇ​​​സ്രേ​​​ലി​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യും ര​​​ണ്ടു പ​​​ല​​​സ്തീ​​​ൻ ഭ​​​വ​​​ന​​​ങ്ങ​​​ൾ കൈ​​യേ​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി. വീ​​​ട്ടു​​​കാ​​​ർ ഇ​​​വ​​​രെ നേ​​​രി​​​ട്ടു. ഇ​​​തോ​​​ടെ ഇ​​​സ്രേ​​​ലി​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ത്തു.

അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ഇ​​​സ്രേ​​​ലി​​​ക​​​ൾ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ഒ​​​രാ​​​ളെ ആ​​​ക്ര​​​മി​​​ച്ചു. ഇ​​​തോ​​​ടെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ കൈ​​​വി​​​ട്ടു​​​പോ​​​വു​​​ക​​​യും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ഇ​​​സ്രേ​​​ലി സേ​​​ന​​​യും ഇ​​​സ്രേ​​​ലി​​​ക​​​ളും പ​​​ല​​​സ്തീ​​​നി​​​ക​​​ളെ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​നി​​​ക​​​ൾ ഒ​​​രേ കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്.

Latest News

Corehub Up